പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12ന്

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 വ്യാഴം വൈകീട്ട് 8 മണിക്ക് ദിവ്യ നരേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യും.
ഒരു ദിവസം പരമാവധി നാല്പത് മിനിറ്റ് ദൈർഘ്യമുള്ള രണ്ട് നാടകങ്ങൾ വീതം നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങളാണ്അരങ്ങേറുക. പ്രശസ്‌തരായ നാടക രചയിതാക്കളുടെ സൃഷ്ടികൾക്കൊപ്പം ബഹ്‌റൈനിൽ നിന്നുള്ള മൗലിക രചനകളുടെ നാടകാവിഷ്കാരങ്ങളും ചേർന്നാണ് ഈ വർഷത്തെ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നടക്കുന്നത്.
ജൂൺ 12,13,14,15 തിയ്യതികളിലായി നടക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിലേക്ക് എല്ലാ നാടകാസ്വാദകരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു .
sdfs