പ്രശസ്ത സൗണ്ട് എഞ്ചിനീയർ കപിൽ രഞ്ജി തമ്പാൻ വാഹനാപകടത്തിൽ മരണപ്പെട്ടു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ മുൻ പ്രവാസിയും, പത്തനംതിട്ട മാരാമാൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ ( 42) കാനഡയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കാലിഡോണിയ ഹാമിൽട്ടൺ ഹൈവെയിൽ പ്രദേശിക സമയം ഉച്ചയ്ക്ക് ശേഷം 3.30ഓടെ നടന്ന കാറപകടത്തിലാണ് മരണം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ എഫ് എം റേഡിയോ നിലയമായ റേഡിയോ വോയ്സിൽ ആറ് വർഷത്തോളം സൗൺ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്ന കപിൽ പിന്നീട് സൗദി അറേബ്യയിലെ അറാംകോ എനർജി റേഡിയോയിലും ജോലി ചെയ്തു. ഇവിടെ നിന്ന് കാനഡയിലേയ്ക്ക് കുടുംബസമേതം പോവുകയായിരുന്നു.
പ്രശസ്തമായ നിരവധി റേഡിയോ ജിംഗിളുകൾക്കും പരസ്യങ്ങൾക്കും സംഗീതം നൽകിയിട്ടുള്ള കപിൽ രഞ്ചി തമ്പാൻ നിരവധി സംഗീത ആൽബങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂയോർക്ക് റേഡിയോ പുരസ്കാരങ്ങളുടെ ഭാഗമായുള്ള വെങ്കലമെഡലടക്കം നിരവധി അംഗീകാരങ്ങളും കപിലിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ അമ്പിളി, മക്കൾ ലൈറ, ലിയോറ.
സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
aaa