ലോക പരിസ്ഥിതി ദിനം: ബഹ്‌റൈൻ കേരളീയ സമാജം അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമാജം അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. സമാജം അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ള ചടങ്ങിന് നേതൃത്വം നൽകി.
സമാജത്തിന്റെ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി.എസ്., ട്രഷറർ ദേവദാസ് കുന്നത്ത്, മുൻ ഭരണ സമിതി അംഗം വറുഗീസ് ജോർജ്ജ്, ഗാർഡൻ ക്ലബ് കൺവീനർ അശോക് കുമാർ, ഗാർഡൻ ക്ലബ് കമ്മിറ്റി അംഗങ്ങൾ, സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ോേ്