ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4 , ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ബഹ്‌റൈനിൽ ഉള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നയിക്കുന്ന പന്ത്രണ്ടു ടീമുകൾ ആണ് വോളി ഫെസ്റ്റ് നാലാം സീസണിൽ പങ്കെടുക്കുന്നത്.

കൂടാതെ ഫിലിപ്പീൻ വനിതകൾ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കും വെള്ളിയാഴ്ച വൈകിട്ട് മൂന്ന്മണിക്കും മത്സരങ്ങൾ ആരംഭിക്കും. പ്രതിഭയുടെ മുഹറഖ് മേഖലയിലെ ആറ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ഉത്സവ് 2025 എന്ന പേരിൽ നാല് മാസകാലയളവിൽ നടന്ന പരിപാടിയുടെ ഗ്രാൻഡ്‌ ഫിനാലെ ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രശസ്ത സിനിമ പിന്നണി ഗായകനും നടൻ പാട്ട് കലാകാരനുമായ അതുൽ നറുകര നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർ പേഴ്സൺ എ വി അശോകൻ, മേഖല സെക്രട്ടറി ബിനു കരുണാകരൻ, മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി, പരിപാടികളുടെ കൺവീനർ മാരായ സുലേഷ് വി കെ ,സന്തു പടന്നപ്പുറം, മേഖല ജോ. സെക്രട്ടറി അനിൽ സി കെ, ട്രഷറർ അനിൽ കെ പി എന്നിവർ സംബന്ധിച്ചു.

article-image

ോേ്ോേ

You might also like

Most Viewed