ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി-വില്യം ജോൺ പ്രസിഡന്റ്‌, നാസർ തൊടിയൂർ ജനറൽ സെക്രട്ടറി


പ്രദീപ് പുറവങ്കര

മനാമ: ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വനിര നിലവിൽ വന്നു. ഒഐസിസി ഓഫീസിൽ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്ന് വില്യം ജോൺ ജില്ലാ പ്രസിഡന്റായും, നാസർ തൊടിയൂരിനെ ജില്ലാ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു.

ജില്ലാ ട്രഷറർ ആയി അനുരാജിനെയും അസിസ്റ്റന്റ് ട്രഷറർ ആയി സജി പാപ്പച്ചനെയും, വൈസ് പ്രസിഡന്റ്‌ മാരായി ബിജു വൈദ്യൻ, വിഷ്ണു നാഥ്‌, റെജിമോൻ എന്നിവരെയും, ജില്ലാ സെക്രട്ടറിമാരായി റോയ് മാത്യു, അജിൻ ഫിലിപ്പ്, ഉല്ലാസ് കുരിപ്പുഴ, സിജി മണപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലും പുറം, ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ്‌ നസീം തൊടിയൂർ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ് എന്നിവർ പങ്കെടുത്തു.

article-image

്ോ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed