വേനൽച്ചൂട് കനത്തുവരികയാണെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: കാലാവസ്ഥ വ്യതിയാനത്തിൻറെ ഭാഗമായി രാജ്യത്ത് വേനൽച്ചൂട് കനത്തുവരികയാണെന്നും അടുത്തയാഴ്ച മുഴുവൻ തുടർച്ചയായ താപനില വർധനയും കടുത്ത വെയിലും അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

ജൂൺ 8 മുതൽ 12 വരെ കഠിനമായ ചൂടുണ്ടാകും. പകൽ താപനില 41 ഡിഗ്രി സെൽഷ്യസിൽനിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മധ്യത്തിൽ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും.

article-image

ൈ്ോ്

You might also like

Most Viewed