ഐ.സി.എഫ്. ബഹ്റൈൻ ഈദ് ഇശൽ പ്രൗഢമായി

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ ബലി പെരുന്നാളിനോടുബന്ധിച്ച് സംഘടിപ്പിച്ച ഈദ് ഇശൽ നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് പ്രൗഢമായി. മനാമ കന്നട ഭവൻ ഓഡിറ്റോറിയത്തിൽ ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയിൽ ഐ.സി എഫ്. ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
അഡ്വഎം സി അബ്ദുൽ കരീം സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ബാഫഖി തങ്ങൾ, മൻസൂർ അഹ്സനി, ജമാൽ വിട്ടൽ, അബ്ദുൽ ഹകീം സഖാഫി, അബ്ദുൽ സലാം മുസ്ല്യാർ, റഫീക്ക് ലത്വീഫി വരവൂർ സംബന്ധിച്ചു.
ബുർദ ആസ്വാദന വേദികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തിൽ ബുർദ പാരായണവും മദ്ഹ് ഗാന വിരുന്നും ഒരുക്കി. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃതം നൽകി. ഐ.സി.എഫ്. നാഷനൽ ഭാരവാഹികളായ മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുസ്സമദ് കാക്കടവ്, സിയാദ് വളപട്ടണം, ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി, സി എച്ച് അഷ്റഫ്, അബ്ദുറഹ്മാൻ ചെക്യാട് നേതൃത്വം നൽകി. ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.