ഡെലിവറി വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റണമെന്ന് പാർലിമെന്റ് എം.പിമാർ


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഡെലിവറി കമ്പനികൾ രണ്ട് വർഷത്തിനുള്ളിൽ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റണമെന്ന നിർദേശവുമായി പാർലിമെന്റ് എം.പിമാർ. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗങ്ങളാണ് ഈ നിർദേശവുമായി രംഗത്തുവന്നത്. കാർബൺ ബഹിർഗമനം കുറക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ബ്ലോക്ക് പ്രസിഡന്റും പാർലമെൻറിന്റെ സാമ്പത്തിക, കാര്യ സമിതി ചെയർമാനുമായ അഹമ്മദ് അൽ സല്ലൂമാണ് ഈ നിർദേശം മുമ്പോട്ട് വെച്ചത്. പദ്ധതി അംഗീകരിക്കപ്പെടുകയാണെങ്കിൽ, ബഹ്റൈനിലെ ലോജിസ്റ്റിക്‌സ്, ഡെലിവറി മേഖലയിലെ ഏറ്റവും വലിയ പരിസ്ഥിതി പരിഷ്കാരങ്ങളിൽ ഒന്നായി ഇത് മാറും. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്. തുടർ അവലോകനത്തിനായി ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറും.

article-image

sdeffADESfds

You might also like

Most Viewed