ത്യാഗത്തിൻറെ സ്മരണയുർത്തി ബലിപെരുന്നാൾ ആഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ: ത്യാഗത്തിൻറെ സ്മരണയുർത്തി ബഹ്റൈനിലെ മുസ്‍ലിം സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തെ പള്ളികളിലും സുന്നി ഔഖാഫിൻറെ മേൽനോട്ടത്തിൽ ഈദ് ഗാഹുകളിലുമായി രാവിലെ അഞ്ചിന് നടന്ന പ്രാർഥനകളോടെയാണ് പെരുന്നാൾ ദിനം ആരംഭിച്ചത്. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലടക്കം നിരവധി ഈദ് ഗാഹുകളാണ് രാജ്യത്ത് നടന്നത്. സാഖിർ കൊട്ടാരത്തിലെ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്ത ഹമദ് രാജാവ് രാജ്യത്തെ ജനങ്ങൾക്കും രാജകുടുംബാംഗങ്ങൾക്കും മറ്റ് ഉന്നതഉദ്യോഗസ്ഥർക്കും പെരുന്നാൾ ആശംസകൾ നേർന്നു. സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരിയാണ് പെരുന്നാൾ പ്രഭാഷണത്തിന് ഇവിടെ നേതൃത്വം നൽകിയത്.
gfghfgddf