തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 30 ദിവസത്തെ അധിക സമയം അനുവദിക്കണമെന്ന നിർദേശവുമായി ശൂറാ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 30 ദിവസത്തെ അധിക സമയം അനുവദിക്കണമെന്ന നിർദേശവുമായി ശൂറാ കൗൺസിൽ സർവിസസ് കമ്മിറ്റി. കൂടാതെ, നൽകുന്ന പെർമിറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചും നിർദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് തൊഴിലുടമകൾക്ക് പിഴ കൂടാതെ ഒരു മാസം അധിക സമയം നൽകണമെന്നാണ് ആവശ്യം.

നിലവിലെ നിയമം അനുസരിച്ച്, കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ ആർട്ടിക്കിൾ 36 പ്രകാരം പിഴ ചുമത്തും. അനുവദിക്കുന്ന പെർമിറ്റുകളുടെ എണ്ണത്തിന് എൽ.എം.ആർ.എ ഒരു നിശ്ചിത ഉയർന്ന പരിധി നിശ്ചയിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. നിലവിൽ അനുമതി നൽകുന്നതിന് നിയമപരമാ‍യി നിയന്ത്രണമില്ല.

കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജമീല മുഹമ്മദ് റെധ അൽ സൽമാന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമത്തിൽ വരുത്തേണ്ട രണ്ട് നിയമ ഭേദഗതികളാണ് ചർച്ച ചെയ്തത്. എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നിബ്രാസ് മുഹമ്മദ് താലിബ്, തൊഴിൽ മന്ത്രാലയത്തിലെ ലേബർ റിലേഷൻസ് ഡയറക്ടർ മാഇ ഹസ്സൻ അൽ അസ്മി, കൂടാതെ ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed