ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം 10, 12 ക്ലാസുകളിൽ ബഹ്റൈനിലെയും നാട്ടിലെയും വിവിധ വിദ്യാലയങ്ങളിൽ പഠിച്ചു ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഉന്നത വിജയം നേടിയ നാൽപ്പതോളം വിദ്യാർത്ഥികൾക്ക് ഉപഹാരവും പ്രശസ്തി പത്രവും ചടങ്ങിൽ നൽകി അനുമോദിച്ചു.

article-image

ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആമുഖപ്രസംഗം നടത്തി.കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ മുഹമ്മദലി കെ.ട്ടി ലോഗോ അനാച്ഛാദനം ചെയ്തു. ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ പ്രസിഡന്റ് സലാം മുമ്പാട്ടുമൂല അധ്യക്ഷനായിരുന്നു.

article-image

ഫസലുൽ ഹഖ് കോർഡിനേറ്റർ ആയ പരിപാടിയിൽ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബിനു കുന്നന്താനം, മുഹമ്മദ് അലി എൻ. കെ , ബദറുദ്ദീൻ പൂവാർ, ജവാദ് വക്കം, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ , മൊയ്തീൻ ഹാജി കട്ടുംതാഴ, കാത്തു സച്ചിൻ ദേവ്, റഷീദ് മാഹി, ഹുസ്സൈൻ വയനാട്, മൊയ്തു തിരുവള്ളൂർ, ഷറഫ് അല് കുഞ്ഞു തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.

article-image

gdgf

You might also like

Most Viewed