ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ദേവ്ജി–ബികെഎസ് ജിസിസി കലോത്സവം സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ദേവ്ജി–ബികെഎസ് ജിസിസി കലോത്സവം സമാപിച്ചു. ഇന്ത്യൻ എംബസിയിലെ കൗൺസിലർ രാജീവ് കുമാർ മിശ്ര മുഖ്യാതിഥിയായി പങ്കെടുത്ത സമാപന ചടങ്ങിൽ സുപ്രീംകോടതി അഭിഭാഷകൻ എം.ആർ.അഭിലാഷ്, ക്വാളിറ്റി എജുക്കേഷൻ ഇന്റർനാഷണൽ സ്‌കൂൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ മാധുരി പ്രകാശ്, ദേവ്ജി ഗ്രൂപ്പിലെ മുതിർന്ന പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങിന് ബികെഎസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

article-image

esddsf

article-image

ddsfs

article-image

sddsf

article-image

കേരള സംസ്ഥാന സ്‌കൂൾ കലോത്സവ മാതൃകയിൽ നടന്ന കലോത്സവം ഒന്നരമാസത്തോളം നീണ്ടുനിന്നു. ജിസിസിയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1200-ത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ കലോത്സവം, അഞ്ച് വിഭാഗങ്ങളിലായാണ് അരങ്ങേറിയത്. ഇഷ ആഷിഖ് കലാതിലകമായും, ശൗര്യ ശ്രീജിത്ത് കലാപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ട മത്സരത്തിൽ സഹാന മോഹൻരാജാണ് ബാലതിലകം. നേഹ ജഗദീഷ് കലാരത്നമായും, അയാൻ സുജിത്ത് നാട്യ രത്നമായും, അർജുൻ രാജ് സംഗീത രത്നയായും, പ്രിയംവദ എൻ എസ് സാഹിത്യരത്നയായും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള സമ്മാനവിതരണവും സമാപനചടങ്ങിൽ നടന്നു.

article-image

gdfg

You might also like

Most Viewed