മോഹൻലാലിന്റെ ജന്മദിന ആഘോഷം; ബഹ്റൈൻ ലാൽകെയേഴ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ ലാൽകെയേഴ്സ് പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടൻ മോഹൻലാലിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
നിരവധി പരിശോധനകളും ഡോക്ടർമാരുടെ വിശദമായ പരിശോധനയും തികച്ചും സൗജന്യമായി നടത്തിയ ക്യാംപിൻറെ ഔദ്യോഗിക യോഗത്തിൽ പ്രസിഡണ്ട് എഫ്.എം.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ മുഖ്യ അതിഥി ആയിരുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ.കെ.ടി.സലീം ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ലാൽകെയേഴ്സ് കോഡിനേറ്റർ ജഗത് കൃഷണകുമാർ ട്രഷറർ അരുൺജി നെയ്യാർ എന്നിവർ ചേർന്ന് അൽഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിൻ വി.രാജുവിന് ലാൽകെയേഴ്സിന്റെ ഉപഹാരം കൈമാറി.
ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്, സാമൂഹ്യ പ്രവർത്തകരായ ജ്യോതിഷ് പണിക്കർ, അനിൽ. യു.കെ, മോനിഒടികണ്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ക്യാമ്പ് കൺവീനർ വിപിൻ സ്വാഗതവും ലാൽകെയേഴ്സ് സെക്രട്ടറി ഷൈജു കൻപ്രത്ത് നന്ദിയും പറഞ്ഞു.
sddsf