ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പത്ത്, പന്ത്രണ്ട് ക്ലാസ്സ് വിജയികളായവർക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ,അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത്,പന്ത്രണ്ട് ക്ലാസ്സ് വിജയികളായവർക്കുള്ള അനുമോദനവും സ്നേഹോപഹാര വിതരണ ചടങ്ങും നടത്തി. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
ദീനുൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി സി സമീർ ,അധ്യാപകനും എഴുത്തുക്കാരനുമായ ഒ അബൂട്ടി,അറക്കൽ ഡിവിഷൻ കൗൺസിലർ അഷ്‌റഫ് ചിറ്റുള്ളി, സാമൂഹ്യ പ്രവർത്തകൻ ടി എം റഷീദ്, സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ അബു അൽമാസ്, അബ്ദുൽ ഖല്ലാഖ്, മുനീർ അബ്ദുള്ള എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ഉപഹാര വിതരണം മേയർ നിർവഹിച്ചു.
കൂട്ടായ്മയുടെ ആദരം എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് മേയർക്ക് നൽകി. കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നസീർ പികെ സ്വാഗതം പറഞ്ഞു. അൻസാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുർഷിദ് നന്ദി പറഞ്ഞു. ഫസ്‌ലീം എം ഇ, സർഫ്രാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
dsfsdf