ബഹ്റൈനിൽ ബലി പെരുന്നാൾ അവധി ജൂൺ 5 മുതൽ 10 വരെ

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, അറഫാ ദിനത്തിന്റെയും ഈദ് അൽ അദ്ഹയുടെയും അവധിയെ കുറിച്ച് സർക്കുലർ പുറത്തിറക്കി. സർക്കുലർ പ്രകാരം, 2025 ജൂൺ 5 (വ്യാഴം) മുതൽ 8 (ഞായർ) വരെ,ബഹ്റൈനിലെ മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി നൽകും. ജൂൺ 6 (വെള്ളി), ജൂൺ 7 (ശനി) വാരാന്ത്യ അവധി ദിവസങ്ങൾ ആയതിനാൽ ജൂൺ 9 (തിങ്കൾ), ജൂൺ 10 (ചൊവ്വ) തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
aa