ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു; മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’; പിവി അന്‍വര്‍

ഷീബ വിജയൻ
തിരുവന്തപുരം: ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപനമില്ലെന്നും പി വി അന്‍വര്‍. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി.
മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്റെ നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴേ പ്രഖ്യാപിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ല. അതിലെന്നെ സഹായിക്കാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എല്ലാവരും ഒരേ സ്വരത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അവരുടെയിടയില്‍ ഞാന്‍ വളരെ ചെറിയൊരു മനുഷ്യനാണ്. ഈ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇപ്പോള്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ തത്കാലത്തേക്ക് മാറ്റി വെക്കുകയാണ്. മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നു. – അന്‍വര്‍ പറഞ്ഞു.
aesdedfrsedrerwdew