അൽ ഫുർഖാൻ സെന്റർ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ദുഹിജ്ജയുടെ സന്ദേശം എന്ന ശീർഷകത്തിൽ ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. അദ്‌ലിയ അൽ ഫുർഖാൻ സെന്ററിൽ നടന്ന പരിപാടിയിൽ ദുൽഹിജ്ജയിലെ പുണ്യദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രഭാഷകനായ അബ്ദുൽ ലത്വീഫ്‌ അഹ്‌മദ്‌ ഓർമ്മിപ്പിച്ചു.

നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ അൽ ഫുർഖാൻ മലയാളം വിഭാഗം വൈസ്‌ പ്രസിഡന്റ്‌ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപൂർ നന്ദിയും പറഞ്ഞു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed