"വർധ - വനിതാ സംഗമം" നാളെ രാത്രി

പ്രദീപ് പുറവങ്കര
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി വിസ്ഡം വിമൻസ് മനാമ യുണിറ്റ് നടത്തുന്ന “വർധ – വനിതാ സംഗമം” നാളെ വൈകീട്ട് 6:30 മുതൽ ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ ഹാളിൽ വെച്ച് നടക്കുമെന്ന് ദഅവ വിഭാഗം അറിയിച്ചു.
രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയിലെ ആദ്യ ഘട്ടത്തിൽ സെന്റർ പ്രബോധകരായ വസീം അഹ്മദ് അൽ ഹികമി, സജ്ജാദ് ബിൻ അബ്ദു റസാഖ് എന്നിവരുടെ പ്രഭാഷണങ്ങളും രണ്ടാമത്തെ സെഷനിൽ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഗൈനോകോളജിസ്റ്റ് ഡോ. റിൻസത്തിന്റെ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് 3353 6892 അല്ലെങ്കിൽ 3394 2678 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
gh