ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ടെലിഫോൺ സംഭാഷണം നടത്തി

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ടെലിഫോണിൽ സംഭാഷണം നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധങ്ങൾ മന്ത്രിമാർ വിലയിരുത്തി.
വിവിധ മേഖലയിലുണ്ടായ പുരോഗതിയും സഹകരണ സാധ്യതകളും നേതാക്കൾ അവലോകനം ചെയ്തു. പ്രദേശിക വികസനം, സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ആഗോള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ഇരുവരും ആശയവിനിമയം നടത്തി. പരസ്പര താൽപര്യത്തിന്റെ വിഷയങ്ങളിൽ ഏകോപനം നടത്താനും മന്ത്രിമാർ തീരുമാനിച്ചു.
xvxv