ബഹ്റൈൻ രാജാവ് യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബൂദബിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള അടുത്ത ബന്ധങ്ങൾ, വികസനങ്ങൾ, അഭിവൃദ്ധി എന്നിവ‍യിലെ പിന്തുണയും സഹകരണവും ഇരുവരും ചർച്ചചെയ്തു. കൂടാതെ മിഡിൽ ഈസ്റ്റിലെ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇവർ സംസാരിച്ചു.

ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷൽ അഫയേഴ്സ് ഡെപ്യൂട്ടി ഹെഡ്, യു.എ.ഇ പ്രസിഡൻറിൻറെ ഉപദേഷ്ടാവ്, ഇരു രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ബ്രിട്ടനിലെ സന്ദർശനത്തിന് ശേഷമാണ് ഹമദ് രാജാവ് യു.എ.ഇയിലെത്തിയത്.

article-image

zdf

You might also like

Most Viewed