ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

പ്രദീപ് പുറവങ്കര
മനാമ: 2024ലെ കണക്കുകൾ പ്രകാരം ബഹ്റൈനിൽ ആകെ ജനസംഖ്യ 15,94,654 ആയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ജനസംഖ്യയിൽ പകുതിയിലധികവും പ്രവാസികളാണ്. 8,48,934 പേരാണ് അന്യരാജ്യക്കാരായി ഇവിടെ താമസിക്കുന്നത്. ഇത് ആകെ ജനസംഖ്യയുടെ 53.4 ശതമാനം വരും. 2023ൽ ബഹ്‌റൈന്റെ ആകെ ജനസംഖ്യ ഏകദേശം 15,77,000 ആയിരുന്നു.
കഴിഞ്ഞ ദിവസം ഗുദൈബിയ കൊട്ടാരത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി സമർപ്പിച്ച മെമ്മോറാണ്ടത്തിലാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത്. ജനസംഖ്യ സെൻസസ് സംബന്ധിച്ച മെമ്മോ മന്ത്രിസഭ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
കണക്കുകൾ പ്രകാരം ഇന്ത്യക്കാരാണ് ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 2024 അവസാനത്തോടെ ഏകദേശം 350,000 ഇന്ത്യക്കാരാണ് ബഹ്റൈനിൽ താമസിക്കുന്നത്.
dfdf