മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ മീ ഫ്രണ്ട് ആപ്പുമായി ചേർന്ന് കായികമേള സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ മീ ഫ്രണ്ട് ആപ്പും ഗ്രോ ഫുട്ബാൾ അക്കാദമിയുമായി ചേർന്ന് കായികമേള സംഘടിപ്പിച്ചു. അൽ അഹ്‌ലി സ്പോർട്സ് ക്ലബിൽ നടന്ന പരിപാടിയിൽ നിരവധി അമ്മമാരും കുട്ടികളും പങ്കെടുത്തു. അമ്മമാരുടെയും കുട്ടികളുടെയും 100 മീറ്റർ ഓട്ടം, 4 X 100 മീറ്റർ റിലേ, വടംവലി, പഞ്ചഗുസ്തി തുടങ്ങിയ വിവിധ ഇനം കായിക മത്സരങ്ങൾ അരങ്ങേറി.
കുട്ടികളുടെ കായികശേഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും വിരസമായ പ്രവാസ ജീവിതത്തിൽ അമ്മമാർക്ക് ഒത്തുകൂടാനും വേണ്ടിയാണ് വർഷംതോറും കായികമേള സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. ഷഫീല യാസിർ, ഷെറിൻ ഷൗക്കത്ത് അലി, ഷിഫാ സുഹൈൽ, സോണിയ വിനു, മെഹനാസ് മജീദ്, ഷൈമ പ്രജീഷ് എന്നിവർ വിജയികൾക്ക് ട്രോഫികളും മെഡൽസും സമ്മാനിച്ചു.
gdfg