നയിമിലെ റസിഡെൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി

പ്രദീപ് പുറവങ്കര
മനാമ: ഇന്നലെ രാവിലെ നയിമിലുള്ള ഒരു റസിഡെൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് വകുപ്പ് നിയന്ത്രണത്തിലാക്കി. തീപിടിത്തത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
sfddsf