വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഈദ്, വിഷു, ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ സംഘടിപ്പിച്ച ഈദ്, വിഷു, ഈസ്റ്റർ ആഘോഷ പരിപാടികളിൽ വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസിന്റെ കുടുബാംഗങ്ങൾ സജീവമായി പങ്കെടുത്തു.

ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമെൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞു. ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ബാബു തങ്ങളത്തിൽ ഈദ്, വിഷു, ഈസ്റ്റർ സന്ദേശം നൽകി.

പ്രോവിൻസ് വൈസ് ചെയർമാനും ഗ്ലോബൽ ആർട്ട് ആൻഡ് കൾച്ചറൽ വൈസ് പ്രസിഡന്റുമായ വിനോദ് നാരായണനെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ ഹരീഷ് നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഘു പ്രകാശ്, അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടാല, വിജേഷ് നായർ, മുൻ പ്രൊവിൻസ് പ്രസിഡന്റ് ദീപക് മേനോൻ, യൂത്ത് ഫോറം പ്രസിഡന്റ് ബിനോ പോൾ വർഗീസ്, സെക്രട്ടറി ഡോ. രസ്ന സുജിത്ത്, എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് വിമൻസ് ഫോറം, യൂത്ത് ഫോറം ഭാരവാഹികൾ നേതൃത്വം നൽകി.

article-image

വിവ

You might also like

Most Viewed