ഇന്തോ-ബഹ്റൈൻ ഡാൻസ് ആന്റ് മ്യുസിക്കൽ ഫെസ്റ്റ് സമാപിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജത്തiൽ രണ്ടാഴ്ചകളിലായി നടന്നു വന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് ആന്റ് മ്യുസിക്കൽ ഫെസ്റ്റ് സമാപിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രമുഖ സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതകച്ചേരിയും, ഗായത്രി വീണവാദനവും സമാപനപരിപാടിയിൽ അരങ്ങേറി.
ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെയും ബഹ്റൈൻ്റെ 50-ാം ദേശീയ ദിനാഘോഷത്തിന്റെയും ഭാഗമായി 2021ലാണ് ഇന്തോ-ബഹ്റൈൻ ഡാൻസ്& മ്യൂസിക്കൽ ഫെസ്റ്റ് ആരംഭിച്ചത്. പ്രമുഖ കർണ്ണാടക സംഗീതജ്ഞരായ സന്ദീപ് നാരായണൻ, കുന്നക്കുടി എം.ബാലമുരളികൃഷ്ണ, പ്രശസ്ത ,മാൻഡിലിൻ വാദകനായ യു.രാജേഷ്, ബഹ്റൈനിലെ പ്രമുഖ ഗായകൻ മുഹമ്മദ് അസീരി പ്രശസ്ത നർത്തകരായ മേതിൽ ദേവിക, ആശാ ശരത്ത് ഉത്തര ശരത്ത് എന്നിവരാണ് ഈ വർഷം പരിപാടികൾ അവതരിപ്പിച്ചത്.
സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫെസ്റ്റിന്റെ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം എന്നിവർ സംസാരിച്ചു. ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ കൾച്ചറൽ ആൻഡ് ആൻ്റിക്വിറ്റീസിന്റെയും സൂര്യയുടെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.
േ്ിേ
േോ്