ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ പത്താമത് യൂത്ത് ഫെസ്റ്റ് ജൂൺ 27ന്

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ പത്താമത് യൂത്ത് ഫെസ്റ്റ് ജൂൺ 27 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയിൽ കേരളത്തിൽ നിന്നുള്ള യുവ ഗായകൻ ഹനാൻ ഷാ യുടെ സംഗീതനിശ പരിപാടിക്ക് മാറ്റുകൂട്ടും. ഇതോടൊപ്പം ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും, സാംസ്കാരിക സദസ്സും നടക്കും. കേരളത്തിൽ നിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. രക്തസാക്ഷി ഷുഹൈബിന്റെ പേരിൽ ഏർപ്പെടുത്തിയ ഷുഹൈബ് മിത്ര പുരസ്കാരം വേദിയിൽ വെച്ച് ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകന് സമ്മാനിക്കും. അവർഡിന് അർഹനായ വ്യക്തിയെ ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി കലാജാഥ സംഘടിപ്പിക്കുന്നതിനോടൊപ്പം ഒമ്പത് ഏരിയകളിലായി ലഹരിക്കെതിരായുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലഘുനാടകവും ഒരുക്കും. കെ.പി.സി.സി കലാവിഭാഗമായ കലാസാഹിതി രചനയും, തിരക്കഥയും എഴുതിയ നാടകമാണ് അവതരിപ്പിക്കുക.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, സബ് കമ്മറ്റി കൺവീനർമാരായ ഫാസിൽ വട്ടോളി, അൻസാർ താഴ, മുഹമ്മദ് ജസീൽ, നിധീഷ് ചന്ദ്രൻ, ജയഫർ വെള്ളേങ്ങര എന്നിവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.
ംമനംന