സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ബഹ്റൈനിലും


പ്രദീപ് പുറവങ്കര

മനാമ: ഇലോൺ മസ്കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ബഹ്റൈനിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. സാറ്റ് ലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രഖ്യാപനം നടത്തിയത്.

പ്രാദേശിക ഡിജിറ്റൽ കണക്ടിവിറ്റിയിൽ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ വിലയിരുത്തുന്നത്. 2022ലാണ് ബഹ്റൈൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സ്റ്റാർലിങ്കിന് ബഹ്റൈനിൽ പ്രവർത്തനാനുമതിക്കുള്ള ലൈസൻസ് നൽകിയത്.

ലോകത്തിന്റെ ഏത് കോണിലും കരയിലും കടലിലും അടക്കം ഇന്റർനെറ്റ് നൽകാൻ കഴിയുമെന്നതാണ് സ്റ്റാർലിങ്കിൻറെ പ്രത്യേകത. ബഹ്റൈനിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവ് ഡിജിറ്റൽ സേവനങ്ങളെ ത്വരിതപ്പെടുത്തുകയും ഗൾഫ് മേഖലയിലെ ഒരു മുൻനിര സാങ്കേതിക കേന്ദ്രമെന്ന നിലയിൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം മുതൽ ലോജിസ്റ്റിക്സ്, ഗതാഗതം മേഖലയിൽ വരെ ഇതിൻറെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

article-image

്ിേ്ി

You might also like

Most Viewed