ബഹ്റൈൻ സ്‌കൂൾസ് ആന്റ് കൊളിജിയറ്റ് അത് ലറ്റിക്ക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ സ്‌കൂൾസ് ആന്റ് കൊളിജിയറ്റ് അത് ലറ്റിക്ക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കുമെന്ന്
ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ അറിയിച്ചു.
അസോസിയേഷൻ പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്ട്സ് ഫസ്‌റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്ട് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്‌പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. ജി.എസ്.എയുമായി ഏകോപിപ്പിച്ച് മന്ത്രാലയത്തിൻ്റെ വിദ്യാഭ്യാസ സേവന മേഖലയിലൂടെയായിരിക്കും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക.
ബഹൈനിലെ സ്‌കൂൾ കായിക വിനോദങ്ങൾ വികസിപ്പിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ജി.എസ്.എയുടെയും സംയുക്ത ശ്രമങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമുണ്ടാക്കിയ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
മംനംന