സ്നേഹ സ്പർശം പ്രവാസി വിധവ പെൻഷൻ പദ്ധതി പതിനേഴാം വർഷത്തിലേക്ക്


മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി 2007ൽ 5 പേർക്ക് 500 രൂപ നൽകി ആവിഷ്കരിച്ചു നടപ്പിലാക്കിയ ശിഹാബ് തങ്ങൾ സ്നേഹ സ്പർശം പ്രവാസി വിധവ പെൻഷൻ പദ്ധതി പതിനേഴാം വർഷത്തിലേക്ക്. പ്രവാസി പ്രവർത്തകർ, രോഗംകൊണ്ട് പ്രവാസം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവർ, പരസഹായമില്ലാത്ത, വിശ്രമ ജീവിതം നയിക്കുന്ന പ്രായം ചെന്നവർ, ഭർത്താവിനെ നഷ്ടപെട്ട സ്ത്രീകൾ തുടങ്ങിയവരുടെ ബാങ്ക് അകൗണ്ടിലേക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്.

2025-26 വർഷത്തെ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തിൽ പതിനാറു വർഷങ്ങൾക്ക് മുമ്പ് ആരംഭിച് മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനത്തെ തങ്ങൾ അഭിനന്ദിച്ചു. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് റസാഖ് ആയഞ്ചേരി, സെക്രട്ടറിമാരായ മുഹമ്മദ് സിനാൻ, കുഞ്ഞബ്ദുള്ള മാസ്റ്റർ, മുൻ വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു.

article-image

ോോി

You might also like

Most Viewed