പ്രതിഭ സോക്കർകപ്പ് സീസൺ 3 - ഇന്നാരംഭിക്കും


മനാമ: ബഹ്‌റൈൻ ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പിൻ്റെ മൂന്നാം സീസൺ ഇന്ന് വൈകുന്നരം ഒമ്പത് മണിക്ക് സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിൽ ആരംഭിക്കും. മെയ് 15 ,16, 22, 23 തീയതികളിലായി നടക്കുന്ന ടൂർണമെന്റിൽ 16 സെമി – പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ പ്രതിഭ കേന്ദ്ര കായിക വേദി ബഹ്‌റൈൻ കെ എഫ് എ യുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രതിഭ സോക്കർ കപ്പ് മൂന്നാം സീസണിന്റെ ഭാഗമായുള്ള ടീമുകളുടെ മീറ്റിംഗ് പ്രതിഭ ഹാളിൽ വച്ച് ചേർന്നു.

article-image

പ്രതിഭ വൈസ് പ്രസിഡണ്ടും സോക്കർകപ്പ് സംഘാടക സമിതി ജനറൽ കൺവീനറുമായ നൗഷാദ് പൂനൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രതിഭ കേന്ദ്ര കായികവേദി കൺവീനർ ഷിജു അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും സോക്കർ കപ്പിൻ്റെ ചെയർപേഴ്സനുമായ രാജേഷ് ആറ്റടപ്പ , കായിക വേദി ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗിരീഷ് മോഹനൻ , കെ എഫ് എ പ്രസിഡൻ്റ് അർഷാദ് അഹമ്മദ് , സെക്രട്ടറി സജാദ് സുലൈമാൻ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ജോയിൻ്റ് കൺവീനർ അഫീഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed