അബ്ദുൽ ഖാദർ മൂന്നുപീടികയ്ക്ക് യാത്രയപ്പ് നൽകി മെഡ് ഹെൽപ് ബഹ്‌റൈൻ

മനാമ : കഴിഞ്ഞ 41 വർഷമായി ബഹ്‌റൈൻ പ്രവാസിയും മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യൂട്ടിവ് അംഗവുമായിരുന്ന അബ്ദുൽ ഖാദർ മൂന്നുപ്പീടികക്ക് യാത്രയയപ്പും എക്സിക്യൂട്ടിവ് യോഗവും സംഘടിപ്പിച്ച് മെഡ് ഹെൽപ് ബഹ്‌റൈൻ. പ്രസിഡന്റ് ഹാരിസ് പഴയങ്ങാടി അധ്യക്ഷത വഹിച്ച യോഗം മെഡ് ഹെൽപ് ബഹ്‌റൈൻ മുഖ്യ രക്ഷധികാരി ഷൗക്കത്ത് കാൻചി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ചിഫ് കോഓഡിനേറ്റർ നാസർ മഞ്ചേരി, ട്രഷർ ജ്യോതിഷ് പണിക്കർ, ഡോ. യാസർ, അഷ്‌റഫ് കാട്ടിൽ പീടിക, വിനു ക്രിസ്റ്റി, ഫൈസൽ കണ്ടിത്താഴ, മണിക്കുട്ടൻ, ജെ.പി.കെ, മിനി മാത്യു, ശ്രീജ ശ്രീധരൻ, റഫീഖ് നാദാപുരം എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദറിനുള്ള മെമന്റോ സംഗമത്തിൽ വെച്ച് കൈമാറി. മെഡ് ഹെൽപ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഗഫൂർ കയ്പമംഗലം സ്വാഗതവും കോഓഡിനേറ്റർ അൻവർ ശൂരനാട് നന്ദിയും പറഞ്ഞു.
aa