സ്വകാര്യ വസ്ത്രങ്ങൾ പുറത്തേക്ക് പ്രദർശിപ്പിച്ച് വിൽപന നടത്തുന്ന കടകൾ മാറ്റണമെന്ന നിർദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ

സ്വകാര്യ വസ്ത്രങ്ങൾ പുറത്തേക്ക് പ്രദർശിപ്പിച്ച് വിൽപന നടത്തുന്ന കടകൾ മാറ്റണമെന്ന നിർദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ മുന്നോട്ടുവെച്ച നിർദേശം കൗൺസിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്.
പൊതു മര്യാദയുടെ ലംഘനമായാണ് ഇതിനെ കാണുന്നതെന്നാണ് ഇവർ പറയുന്നത്. രാജ്യത്തിൻറെ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണ് ഇത്തരം പ്രദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. നിർദേശം തുടർ അനുമതികൾക്കായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന് സമർപ്പിച്ചിട്ടുണ്ട്.
dsfds