ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സിഞ്ച് യൂനിറ്റ് മലർവാടി ബാലസംഗമം സംഘടിപ്പിച്ചു

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സിഞ്ച് യൂനിറ്റ് കുട്ടികൾക്കായി മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഡോ. ശബാന സുനീർ കുട്ടികളുമായി സംവദിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കുറിച്ചും പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെ കുറിച്ചും അവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സിഞ്ച് യൂനിറ്റ് പ്രസിഡന്റ് മെഹറ മൊയ്‌ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ മലർവാടി കൺവീനർ സകിയ സമീർ സ്വാഗതവും സെക്രട്ടറി സുആദ ഇബ്രാഹിം നന്ദിയും പറഞ്ഞു.
xgvxg