രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തുള്ള ഗോവിന്ദച്ചാമി, ഇവർ ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നവർ -സീമ ജി. നായർക്കും അനുശ്രീക്കുമെതിരെ പി.പി. ദിവ്യ
ഷീബ വിജയ൯
കണ്ണൂർ: ലൈംഗികാരോപണ വിധേയനായ യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ പി.പി. ദിവ്യ. ജയിലിനുപുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഇതുപോലുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇവരെ പോലുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും ദിവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന തലക്കെട്ടോടെയാണ് പി.പി. ദിവ്യയുടെ കുറിപ്പ്. ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇര ധൈര്യമായി പരാതി നൽകണമെന്നും ഇല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കുമെന്നും ദിവ്യ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പിന്തുണയുമായി നടി സീമ ജി.നായർ ഇന്നും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പുതിയ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറത്തുവന്നതിന് പിന്നാലെയാണ് സീമ ജി നായർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം എന്നാൽ, പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും ഇതൊക്കെ കണ്ട് പേടിച്ച് മൂലയിൽ പോയി ഒളിക്കുമെന്ന് കരുതേണ്ടയെന്ന് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചു.
ZAZSASAD
