47 വർഷത്തെ പ്രവാസത്തിന് വിട; ടി.പി. അബ്ദുറഹ്മാന് കെ.എം.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: 47 വർഷത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.പി. അബ്ദുറഹ്മാന് കെ.എം.സി.സി. ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡണ്ട് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡണ്ട് എൻ. അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും, ടി.പി. അബ്ദുറഹ്മാന് മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.
മറുപടി പ്രസംഗത്തിൽ, അരനൂറ്റാണ്ടോളം നീണ്ട തന്റെ ബഹ്‌റൈൻ ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഷെമീർ വി.എം., നിസാർ മാവിലി, എം.എ. റഹ്മാൻ എന്നിവർ ടി.പി. അബ്ദുറഹ്മാന് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ടി.ടി. അഷ്‌റഫ് സ്വാഗതവും എം.കെ. സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി. മുസ്തഫ പട്ടാമ്പി, താജുദ്ധീൻ പി., മൻസൂർ ഷോർണൂർ, അബുൽ ഇർഷാദ്, സാജിദ് കൊല്ലിയിൽ ഉൾപ്പെടെ നിരവധി കെ.എം.സി.സി. പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.
sdfdsf
