എ.ഐയിൽ ഗൂഗ്ൾ തന്നെ മുന്നിൽ": സമ്മതിച്ച് ഓപൺ എ.ഐ സി.ഇ.ഒ ആൾട്ട്മാൻ


ഷീബ വിജയ൯

നിർമിത ബുദ്ധി മേഖലയിലെ മത്സരത്തിൽ ഗൂഗ്ളിന് താൽക്കാലിക മുൻതൂക്കം ഉണ്ടെന്ന് ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ സമ്മതിച്ചു. തന്റെ ജീവനക്കാർക്കുള്ള കത്തിലാണ്, ഗൂഗ്ളിന്റെ പുതിയ മോഡൽ ‘ജെമനൈ 3’ താൽക്കാലികമായി നമ്മേക്കാൾ മുന്നിലാണെന്ന് ആൾട്ട്മാൻ പറയുന്നത്. ഇതുവഴി ഓപൺ എ.ഐക്ക് വിപണി നഷ്ടമടക്കമുള്ള ചില പ്രതികൂല കാലാവസ്ഥകൾ നേരിടേണ്ടിവരുമെന്ന് ആശങ്കയുണ്ടെന്നും ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.

എങ്കിലും, ഈ മുൻതൂക്കം താൽക്കാലികം മാത്രമാണെന്നും ഓപൺ എ.ഐ അതിവേഗം മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. സൂപ്പർ ഇന്റലിജൻസ് സൃഷ്ടിക്കാനുള്ള ദീർഘകാല ദൗത്യമാണ് കമ്പനിയുടെ ലക്ഷ്യം. ഓപൺ എ.ഐയുടെ ചാറ്റ് ജിപിടിയോട് തുടക്കത്തിലുണ്ടായിരുന്ന ആഭിമുഖ്യം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഈ കത്ത് പുറത്തുവന്നിരിക്കുന്നത്. നിർമിത ബുദ്ധി മേഖലയിൽ മത്സരം കടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ കത്തെന്ന് ടെക് വൃത്തങ്ങൾ പറയുന്നു.

article-image

്േോ്േോോ്േ

You might also like

  • Straight Forward

Most Viewed