നടിയെ ആക്രമിച്ച കേസ്: ഡിസംബര്‍ എട്ടിന് വിധി; ദിലീപിന് നിർണായകം
ഷീബ വിജയ൯
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ അന്തിമ തീർപ്പുണ്ടാകുന്നു. കേസിൽ ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വിധി പറയും. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ 28 സാക്ഷികളാണ് കൂറുമാറിയത്.
scdsaasd
