നോബിൾ നൈറ്റ് 3 ഓപ്പറേഷൻ; ഗസ്സയ്ക്ക് യുഎഇയുടെ സഹായ കൂടാരം
ഷീബ വിജയ൯
ദുബൈ: നോബിൾ നൈറ്റ് 3 ഓപ്പറേഷന്റെ ഭാഗമായി ഗസ്സയിലേക്ക് യു.എ.ഇ. സഹായം തുടർന്നു. 195 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി യു.എ.ഇയുടെ 249-ാം വാഹനസംഘം ഗസ്സയിലെത്തി. 15 ട്രക്കുകളിലായി 2,250 താമസകൂടാരങ്ങളും മറ്റു ദുരിതാശ്വാസ വസ്തുക്കളുമാണ് എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഗസ്സയിൽ അനുഭവപ്പെട്ട കടുത്ത തണുപ്പും മഴയും മൂലമുള്ള പ്രതിസന്ധിക്ക് ആശ്വാസം നൽകുന്നതാണ് ഈ സഹായം. നോബിൾ നൈറ്റ് 3 ഓപ്പറേഷന്റെ ഭാഗമായി കര-കടൽ പാതകളിലൂടെ യു.എ.ഇ. ഇതുവരെ 20,000-ത്തിൽ അധികം താമസകൂടാരങ്ങൾ ഗസ്സയിലെത്തിച്ചിട്ടുണ്ട്.
adsdsasa
