ലക്ഷം രൂപയുള്ള ഭീമൻ ഓഹരികൾ ഇനി 100 രൂപയ്ക്ക് സ്വന്തമാക്കാം


ഷീബ വിജയ൯

രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് ആശ്വാസം നൽകിക്കൊണ്ട്, വൻ വിലയുള്ള ഓഹരികൾ ഇനി കുറഞ്ഞ തുകയ്ക്ക് ഭാഗികമായി വാങ്ങാൻ അവസരം ലഭിക്കും. അധികം വൈകാതെ വൻകിട കമ്പനികളുടെ ഓഹരികൾ ഭാഗികമായി സ്വന്തമാക്കാൻ സർക്കാർ അനുമതി നൽകും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കോർപ്പറേറ്റ് നിയമം ഭേദഗതി ചെയ്താണ് ഈ പദ്ധതി നടപ്പാക്കുക. ഡിസംബർ ഒന്നിന് തുടങ്ങുന്ന ശീതകാല സമ്മേളനത്തിൽ കോർപ്പറേറ്റ് നിയമ ഭേദമതി ബിൽ-2025 അവതരിപ്പിക്കുമെന്നാണ് പാർലമെന്റിന്റെ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത്.

രാജ്യം നിക്ഷേപ സൗഹൃദമാക്കാനും കമ്പനി നിയമ സമിതി കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാനും വേണ്ടിയാണ് കമ്പനി നിയമവും എൽ.എൽ.പി നിയമവും ഭേദഗതി ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനി നിയമ സമിതി നിർദേശിച്ച 26 ഭേദഗതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു ഓഹരി പൂർണമായും വാങ്ങുന്നതിന് പകരം ഫ്രാക്ഷണൽ അല്ലെങ്കിൽ ഭാഗികമായി സ്വന്തമാക്കാനുള്ള അനുമതി. നിലവിൽ ആഭ്യന്തര വിപണിയിൽ ഭാഗിക ഓഹരികൾ വാങ്ങാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ, യു.എസ്., കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിൽ ഇതിന് അനുമതിയുണ്ട്.

വില കൂടിയതിനാൽ പല കമ്പനികളുടെയും ഓഹരികൾ ചെറുകിട നിക്ഷേപകർക്ക് വാങ്ങാൻ കഴിയാത്ത അവസ്ഥ ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും. ഉദാഹരണത്തിന്, എം.ആർ.എഫ് ഓഹരി വില 1,53,385 രൂപയാണെങ്കിലും, പുതിയ നിയമം യാഥാർഥ്യമായാൽ നിക്ഷേപകന്റെ സാമ്പത്തിക ശേഷി അനുസരിച്ച് 100 രൂപയോ 1,000 രൂപയോ നൽകി ഭാഗിക ഓഹരി വാങ്ങാൻ കഴിയും. ഇത് ചെറുകിട നിക്ഷേപകർക്ക് മികച്ച കമ്പനികളിൽ നിക്ഷേപിച്ച് ഭാവിയിൽ നേട്ടമുണ്ടാക്കാൻ അവസരം നൽകുമെന്ന് ഹാർവാഡ് ബിസിനസ് സ്കൂൾ ഡി.എൻ.ഇ.ജി, എ.എം.പി ഗ്രൂപ്പ് ഗ്ലോബൽ ജനറൽ കൗൺസൽ സമീർ നഥാനി അഭിപ്രായപ്പെട്ടു.

article-image

adsdasdsa

You might also like

  • Straight Forward

Most Viewed