മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി


ഷീബ വിജയ൯

മലപ്പുറം: എസ്.ഐ.ആർ. എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി സ്വീകരിച്ചു. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി. സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി എടുത്തത്. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ അറിയിച്ചു. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും, വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ പ്രകോപിതനായ വാസുദേവൻ മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയായിരുന്നു ബി.എൽ.ഒയുടെ ഈ പ്രവൃത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പെട്ടെന്ന് പ്രകോപനത്തിൽ ചെയ്ത് പോയതാണെന്നാണ് വാസുദേവൻ പറയുന്നത്.

article-image

DFSFDDSDSFDS

You might also like

Most Viewed