മാർപാപ്പക്ക് അഭിനന്ദനമയച്ച് ഹമദ് രാജാവും കിരീടാവകാശിയും

പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാർപാപ്പ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്തിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അഭിനന്ദന സന്ദേശമയച്ചു. സ്നേഹം, ഐക്യം, സമാധാനം, ആഗോള സ്ഥിരത എന്നിവയെ പിന്തുണച്ച് വത്തിക്കാനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്‌റൈൻറെ താൽപര്യത്തെയും ഹമദ് രാജാവ് സന്ദേശത്തിലൂടെ അറിയിച്ചു.
wADSDSADFSADFSVDVS