വോയ്‌സ് ഓഫ് ആലപ്പി മെയ്‌ദിനം ആഘോഷിച്ചു

വോയ്‌സ് ഓഫ് ആലപ്പി - 'സാന്ത്വനം' പദ്ധതിയുടെ കീഴിൽ മെയ് 1ന് മെയ്‌ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി മനാമ സെൻട്രൽ മാർക്കറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് ഉൾപ്പടെ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്‌തു.
ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ നേതൃത്വം നൽകിയ പരിപാടി വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷധികാരി അനിൽ യൂ കെ എന്നിവർ ആശംസകൾ നേർന്നു.
്േു്ിു