ബഹ്റൈൻ എ.കെ.സി.സി രാസ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

ബഹ്റൈൻ എ.കെ.സി.സി രാസ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കർമ്മ സേന കൺവീനർ ജൻസൻ ഡേവിഡിന് പതാക കൈമാറി. പ്രസിഡണ്ട് ചാൾസ് ആലുക്ക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹ ജ്വാല കൊളുത്തി അംഗങ്ങൾ രാസ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു.
ജസ്റ്റിൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ , കൺവീനർ ജൻസൻ എന്നിവർ സംസാരിച്ച പരിപാടിയിൽ ജിബി അലക്സ് സ്വാഗതവും ജോൺ ആലപ്പാട്ട് നന്ദിയും പറഞ്ഞു.
്േിേ