ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ ‘ഹരിഗീതപുരം ബഹ്‌റൈൻ’ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ ‘ഹരിഗീതപുരം ബഹ്‌റൈൻ’ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകനും ഹരിപ്പാട് നിവാസിയുമായ സോമൻ ബേബിയും സംഘടനാ രക്ഷാധികാരി അലക്സ്‌ ബേബിയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന, രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ ഗാനങ്ങളും വിഷുസദ്യയും ആരവം അവതരിപ്പിച്ച നാടൻപാട്ടും സോപാന സംഗീതവും പരിപാടിയോടാനുബന്ധിച്ചു നടന്നു.

കെ.ജി. ജയകുമാർ സ്വാഗതവും സജിത്ത് എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി. ദീപക് തണലും രമ്യ സജിത്തും പരിപാടികൾ നിയന്ത്രിച്ചു.

article-image

്േി്േ

article-image

മെമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed