മെയ് ദിനാചരണം - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം

മനാമ: ലോക തൊഴിലാളി ദിനത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ദാർ അൽ ശിഫ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറയിലെ ദാർ അൽ ശിഫ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ആരോഗ്യ പരിശോധന ക്യാമ്പിൽ ആയിരത്തോളം പേരാണ് പങ്കെടുത്തത്. ബഹ്റൈൻ പാർലമെന്റ് അംഗം മറിയം അൽ ദയിൻ മുഖ്യ അതിഥി ആയി പങ്കടുത്ത പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ സുബൈർ കണ്ണൂർ, രാജു കല്ലുമ്പുറം, ഇ.വി രാജീവൻ,മനോജ് വടകര, ഒ.കെ കാസിം, ബാബു മാഹി,അൻവർ കണ്ണൂർ, സൽമാനുൽ ഫാരിസ് , നിസാർ കുന്നംകുളത്തിങ്ങൽ, ഹുസ്സൈൻ വയനാട് തുടങ്ങിയവർ പങ്കെടുത്തു.
ബി.എം.ഡി. എഫ് അഡ് ഹോക്ക് കമ്മിറ്റി ചെയർമാൻ ബഷീർ അമ്പലായി , കൺവീനർ ഷമീർ പൊട്ടച്ചോല, മറ്റു ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഫസലുൽ ഹഖ് ,അൻവർ നിലമ്പൂർ, മൻഷീർ കൊണ്ടോട്ടി, റംഷാദ് അയിലക്കാട്, ഷിബിൻ തോമസ്, അഷറഫ് തിരൂർ, വാഹിദ് തിരൂർ,മുജീബ് തവനൂർ സകരിയ്യ പൊന്നാനി, റസാക്ക് പൊന്നാനി, മുഹ്സിൻ മൂപ്പൻ , ബഷീർ തറയിൽ , ദാർ അൽ ശിഫ മാർക്കറ്റിങ് ബിസ്സിനെസ്സ് ഡെവലപ്മെന്റ് ഹെഡ് റജുൽ കെ ടി, എച് ആർ ഡയറക്ടർ റഷീദ മുഹമ്മദലി, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ് , ഐ ടി ഹെഡ് ഷജീർ മോഴിക്കൽ, ക്വാളിറ്റി മാനേജർ നിസാർ അഹമ്മദ്, പി ആർ ഒ റിയാഫ് സോഷ്യൽ മീഡിയ മാനേജർ മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
aa
aa
aa