വോയ്‌സ് ഓഫ് ആലപ്പി ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണ വിതരണം നടത്തി


വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘കരുതൽ’ എന്ന പേരിൽ തുശ്ചവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണ വിതരണം നടത്തി. പരിപാടിയുടെ ഭാഗമായി മനാമ, ഗുദൈബിയ, സൽമാനിയ, സൽമാബാദ്, തൂബ്ലി, റിഫാ, സീഫ്, ബുദയ്യ എന്നിവിടങ്ങളിലായി നൂറ്റമ്പത് തൊഴിലാളികൾക്കാണ് ഭക്ഷണ വിതരണം നടത്തിയത്.

മനാമ ഏരിയ പ്രസിഡന്റ് റെജി രാഘവൻ, സെക്രട്ടറി ദീപക് പ്രഭാകർ, സെൻട്രൽ എക്സിക്യൂട്ടീവ് അംഗം കെ കെ ബിജു എന്നിവർ നേതൃത്വം നൽകി. ഏരിയ എക്സിക്യുട്ടീവ് അംഗങ്ങളായ സോജി ചാക്കോ, ബിനു ദിവാകരൻ മറ്റ് അംഗങ്ങളായ സന്തോഷ്, രജീഷ്, സേതു, അഖിൽ എന്നിവർ വിവിധ ഏരിയകളിൽ ഭക്ഷണം എത്തിച്ചു നൽകി.

വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ, ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, സ്പോർസ് വിങ് കൺവീനർ ഗിരീഷ് ബാബു, എക്സിക്യൂട്ടീവ് അംഗം പ്രസന്നകുമാർ, ലേഡീസ് വിങ് അംഗം രമ്യ അജിത് എന്നിവർ ആശംസകൾ നേർന്നു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed