നൗക ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


നൗക ബഹ്‌റൈൻ മനാമ ബസ് സ്റ്റേഷനു സമീപമുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ 300 ൽപരം ആളുകൾ പങ്കെടുത്തു.

ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ അനീഷ് ടി കെ അധ്യക്ഷത വഹിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി നൗഫൽ , ഐ വൈ സി സി പ്രതിനിധി ഫാസിൽ വട്ടോളി എന്നിവർ ആശംസകൾ നേർന്നു.

ബിനു കുമാർ നന്ദി രേഖപ്പെടുത്തി. നൗക ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മഹേഷ്‌ പുത്തോളി,രാജേഷ് പി. എം, നിജേഷ്, മിഥുൻ, ജയരാജൻ, വിനീഷ്, അഞ്ജലി വിനീഷ്,രൂപേഷ്, പ്രസിഡണ്ട് നിധീഷ് മലയിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

article-image

dgvxbg

You might also like

  • Lulu Exchange
  • Straight Forward

Most Viewed