കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഹൃദയശാസ്ത്രക്രിയക്ക് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന അവാലി ബ്ലഡ് ബാങ്കിലെ അറിയിപ്പ് പ്രകാരം കൊയിലാണ്ടിക്കൂട്ടം ഒരുക്കിയ ക്യാമ്പിൽ നാൽപ്പതോളം പേർ രക്തം നൽകി.

ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ക്യാമ്പ് കോർഡിനേറ്റർ ഹരീഷ് പി. കെ, വർക്കിംഗ് പ്രസിഡന്റ് രാകേഷ് പൗർണ്ണമി, വർക്കിംഗ് സെക്രട്ടറി അരുൺ പ്രകാശ്, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത് എന്നിവർ നേതൃത്വം നൽകി. രക്തദാന ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും ഭാരവാഹികളും, ബ്ലഡ് ബാങ്ക് അധികൃതരും നന്ദി രേഖപ്പെടുത്തി.

article-image

zxczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed