സാംസ ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി

സാംസ ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി. വിവിധ സാമൂഹ്യസന്നദ്ധ സംഘടനകളിലെ ഭാരവാഹികൾ പങ്കെടുത്തു. ട്രഷറർ റിയാസ് കല്ലമ്പലത്തിന്റെ ബാങ്ക് വിളിയോടെ ആരംഭിച്ച ഇഫ്താർ വിരുന്നിനുശേഷം ആറുമണിയോടെ പ്രഭാഷണ പരിപാടികൾ ആരംഭിച്ചു.
സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് ബാബു മാഹി അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ ഫാക്കൽറ്റിയും പ്രഭാഷകനുമായ യൂനുസ് സലീം റമദാൻ സന്ദേശം നൽകി. ഐസിആർഎഫ് ഉപദേശക സമിതി അംഗം ഡോക്ടർ ബാബു രാമചന്ദ്രൻ, ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ്, സാമൂഹ്യ പ്രവർത്തകരായ കെ ടി സലീം, സയ്യിദ് ഹനീഫ്, സിബി കെ തോമസ്, അരവിന്ദ്, ബിനു കരുണാകരൻ, അജീഷ്, മുരളീകൃഷ്ണൻ, വത്സരാജ് കുയിമ്പിൽ, ജേക്കബ് കൊച്ചുമ്മൻ, അമ്പിളി സതീഷ്, സെക്രട്ടറി അപർണരാജ്, മനേഷ് പൊന്നോത്ത്, പ്രസിഡണ്ട് നാദരൂപ്, സോവിൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
കൺവീനർ വിനീത് മാഹി നന്ദി രേഖപ്പെടുത്തി. തുടർന്ന് ഒരു മണിക്കൂർ ഭക്തിഗാന ആലാപനവും ഉണ്ടായിരുന്നു.
ിുിു