വോയ്സ് ഓഫ് മാമ്പ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വോയ്സ് ഓഫ് മാമ്പ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. മുഹറഖ് അൽ ഒസ്റ റസ്റ്റാറൻ്റ് ഹാളിൽ ൽ ചേർന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സിറാജ് (റിയാ ട്രാവൽസ്), അബ്ദുൾ ഖാദർ കേളോത്ത്, ഹാരിസ് വി സി, നൗഫൽ ചെട്ടിയാരത്ത്, നവാസ് കെ സി, ഇഖ്ബാൽ ചെട്ടിയാരത്ത്, ഷറഫുദ്ധീൻ തൈവളപ്പിൽ, എന്നിവരെ എക്സ്ക്യുട്ടീവ് അംഗങ്ങളായി യോഗം തെരഞ്ഞെടുത്തു. കണ്ണൂർ ജില്ലയിലെ മാമ്പ പ്രദേശത്തെ കൂട്ടായ്മയായ വോയ്സ് ഓഫ് മാമ്പ ബഹ്റൈനിലെയും നാട്ടിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
aeqwewefsafdesw